തിരുവനന്തപുരം: കൊഫെപോസ പ്രതികളെ സന്ദർശിക്കാൻ കസ്റ്റംസിന്‍റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന ജയിൽ വകുപ്പ് സർക്കുലറിനെതിരെ കസ്റ്റംസ്. ജയിൽ ഡി.ജി.പിയുടെ സർക്കുലറിനെതിരെ കസ്റ്റംസ് പരാതി നൽകി. കൊഫെപോസ സമിതിക്കാണ് പരാതി കൈമാറിയത്. ഉടൻ കോടതിയെ സമീപിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
ജയിലിൽ സ്വപ്നയെ ബന്ധുക്കൾ സന്ദർശിക്കാനെത്തുേമ്പാൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ജയിൽ നിയമത്തിൽ ഇത്തരം പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി പുതിയ സർക്കുലർ ഇറക്കിയിരുന്നു. ഇതുപ്രകാരം കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലായ പ്രതികളെ ആരെങ്കിലും സന്ദർശിക്കുേമ്പാൾ കസ്റ്റംസ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യം ആവശ്യമില്ല.
കഴിഞ്ഞ ദിവസം സ്വപ്നയുടെ ബന്ധുക്കളുടെ സന്ദർശനവേളയിൽ എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയിൽ അധികൃതർ തിരികെ അയക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് കസ്റ്റംസ് കൊഫെപോസ സമിതിയെ സമീപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.