വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി; പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്ത് ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് പ്രതി ഉദ്യോഗസ്ഥരുടെയും സഹ തടവുകാരുടെയും കണ്ണ് വെട്ടിച്ച് പുറത്ത് കടന്നത്. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. 

Tags:    
News Summary - Prisoner jumped jail from Viyyur Central Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.