കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാര്‍ ഏറ്റുമുട്ടി; കലാപരിപാടി പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനി​ടെയാണ് സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും കാപ്പ തടവുകാർ ഏറ്റുമുട്ടി. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.

ജയിൽദിനാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കാനുള്ള പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്നാം ബ്ലോക്കിലെ കാപ്പ തടവുകാരും പുതിയതായി നിർമിച്ച ജയിൽ ബ്ലോക്കിലെ കാപ്പ തടവുകാരും തമ്മിലാണ് സംഘർഷം.

പരിശീലനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്നാം ബ്ലോക്കിലെ തടവുകാർ പുതിയെ ബ്ലോക്കിലെ കാപ്പ തടവുകാരുമായി വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഇരുവരും ഏറ്റുമുട്ടുകയുമായിരുന്നു.

സംഘർഷത്തിൽ കാപ്പ തടവുകാരനായ തൃശൂർ സ്വദേശി വിവേക് വിൽസൺ(22)ന് പരിക്കേറ്റു. ഇയാളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ജയിൽ സൂപ്രണ്ടിൻറ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.

Tags:    
News Summary - Prisoners clashed in Kannur Central Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.