ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങൾ ആവണമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം : ജയിലുകൾ സാമൂഹിക പരിവർത്തന കേന്ദ്രങ്ങൾ ആവണമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ പ്രിസൺ ആൻഡ് കളക്ഷൻ ഹോമിലെ അന്തേവാസികൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 19 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആംബുലൻസിന്റെ ഫ്ലാഗ് ഓഫ്‌ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കുറ്റവാളികളെ മാനസിക പരിവർത്തനത്തിലേക്ക് നയിക്കുക എന്ന പ്രവർത്തനമാണ് ജയിലുകളിൽ നടക്കുന്നത്. ഇതിന് ശാസ്ത്രീയമായ മാർiങ്ങളാണ് അവലംബിക്കുന്നത്. അതി ഗുരുതരമല്ലാത്ത തെറ്റുകൾ ചെയ്തവരെ മാനസാന്തരപ്പെടുത്തി വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ ജയിലുകളിൽ നടക്കുന്നുണ്ട്. 

ഒരു കാലത്ത് ജയിലുകൾ കൊടിയ പീഡനത്തിന്റെ വേദികളായിരുന്നു. എന്നാൽ, ഇന്ന് അതിന് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പൊലീസിൽ തന്നെ വന്ന മാറ്റങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Prisons should be centers of social transformation. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.