തൃശൂർ: ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ ബസ് ചാർജ് വർധന സംബന്ധിച്ച് റിപ്പോർട്ട് സർക്കാറിലേക്ക് സമർപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ കേരളത്തിലെ സ്വകാര്യ ബസ് ചാർജും വിദ്യാർഥികളുടെ ചാർജും വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) സമരപ്രഖ്യാപന കൺവെൻഷൻ നടത്തുന്നു.
ഫെബ്രുവരി ഒന്നിന് പാലക്കാടാണ് കൺവെൻഷൻ. രാഷ്ട്രീയ ട്രേഡ് യൂനിയൻ നേതാക്കൾ, ബസ് ഉടമ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രസിഡൻറ് ജോൺസൺ പടമാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഗോകുൽദാസ് വിശദീകരണം നടത്തി. സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ബി. സുരേഷ്കുമാർ, കെ.കെ. സത്യൻ, വി.പി. മുജീബ് റഹ്മാൻ, അസ്ലം കാപ്പാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.