കാക്കനാട്: സ്വകാര്യബസുടമകൾ സെപ്റ്റംബർ 20 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസുടമകളും തൊഴിലാളി പ്രതിനിധികളുമായി കലക്ടർ എസ്. സുഹാസ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. വൈറ്റിലയില്‍ ബസുകളുടെ ഗതാഗതക്രമീകരണം, സ്വകാര്യ ബസുകളുടെ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ സർവിസ് എന്നിവയില്‍ പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്.
പണിമുടക്കിൽനിന്ന് പിന്തിരിയാൻ ജില്ല കലക്ടർ ഉടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു. വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വിവിധ മാർഗങ്ങൾ പൊലീസ് ഡെപ്യൂട്ടി കമീഷണർ ജി. പൂങ്കുഴലി, എ.സി.പി ഫ്രാൻസിസ് ഷെൽബി, ആർ.ടി.ഒ കെ. മനോജ് കുമാർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.