തൃശൂർ-പാലക്കാട് സ്വകാര്യ ബസ് സമരം പിൻവലിച്ചു

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ കുതിരാൻ റോഡി​​െൻറ ശോച്യാവസ്ഥ പരിഹരിക്കുന്നതിലെ അനാസ്​ഥയിൽ പ്രതി ഷേധിച്ച്​ വെള്ളിയാഴ്​ച ആരംഭിച്ച തൃശൂർ-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഞായറാഴ്​ച രാവില െ ത​​െൻറ ഔദ്യോഗിക വസതിയിൽ ബസുടമകളും തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വലിയ കുഴികൾ അടക്കുന്നത ്​ ഉടൻ പൂർത്തിയാക്കുമെന്ന്​ തൃശൂർ കലക്​ടർ എസ്​.ഷാനവാസ്​ നൽകിയ ഉറപ്പി​​െൻറ അടിസ്ഥാനത്തിലാണ്​ സമരം പിൻവലിച്ചത്​.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി തുടങ്ങിയെന്നും മൂന്ന് കോടി വിനിയോഗിച്ചുള്ള പ്രവൃത്തി ഉടൻ തുടങ്ങുമെന്നും കലക്​ടർ പറഞ്ഞു. ബസുകൾ ഓടിക്കാൻ കഴിയാത്ത വിധത്തിൽ റോഡുകൾ തകർന്നതിനാലാണ്​ സർവിസ്​ നിർത്തിവെച്ചതെന്ന്​ ബസുടമ, തൊഴിലാളി സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

അതേസമയം, കുതിരാനിലെ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ അനിശ്ചിതകാല റിലേ നിരാഹാര സമരം 14ാം ദിവസത്തിലേക്ക് കടന്നു. കൊമ്പഴ മുതൽ വഴുക്കുംപാറ വരെ റോഡ് പൂർണമായും ടാർ ചെയ്യണമെന്ന്​ ആവശ്യപ്പെട്ടാണ് ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ സമരം. ഞായറാഴ്ചയിലെ സമരം ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എൻ.സി. രാഹുലും പ്രദേശവാസി ശാന്തയും നിരാഹാരമനുഷ്ഠിക്കുന്നത്.

വടക്കഞ്ചേരി ബൈക്ക് റൈഡേഴ്സ് ടീം അംഗങ്ങൾ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം രേഖപ്പെടുത്തി. സമരസമിതി കൺവീനർ വിഷ്ണു രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നിപു പറമ്പാട്ട്, പി.എൻ. സേതുമാധവൻ, ഇബ്രാഹിം, ഹരിദാസ് മേനോൻ, റഫീഖ്​, പി.എ. ജമാലുദീൻ എന്നിവർ സംസാരിച്ചു. കുതിരാനിലെ യാത്രാദുരിതത്തിലും ദേശീയപാത അതോറിറ്റിയുടെ കരാർ ലംഘനത്തിലും പ്രതിഷേധിച്ച്​ ചൊവ്വാഴ്​ച ഇടതുമുന്നണി ജില്ല കമ്മിറ്റി നേതൃത്വത്തിൽ സമരം നടത്തും. എട്ടിന് യൂത്ത് കോൺഗ്രസ്​ ദേശീയപാത ഉപരോധവും തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Private Bus Strike End in Thrissur-Palakkad Route -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.