ജനുവരി 19ന് സ്വകാര്യ ബസുകള്‍ പണിമുടക്കും

സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, ഡീസലിന്‍െറ സെയില്‍ടാക്സ് അഞ്ചു ശതമാനമായി കുറക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍
തിരുവനന്തപുരം: വിദ്യാര്‍ഥികളുടേതടക്കം യാത്രനിരക്ക് വര്‍ധിപ്പിക്കുക, നിലവിലെ സ്വകാര്യ പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകള്‍ ഈമാസം 19ന് സൂചന പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, നല്‍കുന്ന ഡീസലിന്‍െറ സെയില്‍ടാക്സ് 24 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ബസുടമകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. സൂചനപണിമുടക്കിനെ തുടര്‍ന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ളെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കും.

ദേശസാത്കൃത റൂട്ടുകളിലെ സപ്ളിമെന്‍േറഷന്‍ സ്കീമിള്‍ ഉള്‍പ്പെട്ട 31 റൂട്ടുകള്‍ സംബന്ധിച്ച് 2016 ഫെബ്രുവരി എട്ടിന് പുറത്തിറക്കിയ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇനിയും പൂര്‍ത്തിയാക്കിയില്ല. ഈ ആശങ്കകള്‍ക്കിടയിലാണ് 2016 ഡിസംബര്‍ 16ന് ഡീസല്‍ വില ലിറ്ററിന് 2.25 രൂപയും 2017 ജനുവരി രണ്ടിന് 1.25 രൂപയും കൂട്ടിയത്. നിലവില്‍ 63 രൂപയാണ് ഡീസല്‍ വില. നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ കാരണം ബസുകളുടെ വരുമാനം 40 ശതമാനത്തോളം കുറഞ്ഞതും വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പണിമുടക്കിന് മുന്നോടിയായി ഈ മാസം 17ന് കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും.

Tags:    
News Summary - private bus strike in january 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.