നവംബർ 22ന്​ നടത്താനിരുന്ന സ്വകാര്യ ബസ്​ സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബർ 22 മുതല്‍ ബസ് ഉടമകള്‍ നടത്താനിര ുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

വിദ്യാർത്ഥികളുടെ അടക്കം ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. ഡിസംബർ ആദ്യവാരം വീണ്ടും ചർച്ച നടത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും ബസുടമകൾ അറിയിച്ചു.

മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്​. ആവശ്യങ്ങൾ പഠിക്കാൻ കഴിഞ്ഞവർഷം സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടർ നടപടി ഇല്ലാത്തതിനാലാണ് ബസുടമകൾ സമരത്തിന് ഒരുങ്ങിയത്. നവംബർ 20ന്​ സൂചനാ പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്നാണ്​ ബസുടമകൾ അറിയിച്ചിരുന്നത്​.

Tags:    
News Summary - Private bus strike - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.