തൃശൂർ: മാർച്ച് 11 മുതൽ ബസുടമ സംയുക്ത സമരസമിതി അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചു. മിനിമം യാത്രനിരക്ക് 10 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രയിളവുകൾ സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മാത്രമായി നിജപ്പെടുത്തുക, സ്വാശ്രയ വിദ്യാർഥികളെ ഇളവിൽ നിന്ന്് ഒഴിവാക്കുക, സ്വകാര്യ മേഖലയിൽ ഓടുന്ന പൊതു ഗതാഗത വാഹനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കുക എന്നിവ ഉന്നയിച്ചാണ് സമരം.
വരുമാനമില്ലാത്ത സാഹചര്യത്തിൽ 15,000 ബസുകളിൽ 2,000 ബസുകൾ ൈകമാറ്റം ചെയ്തു. 180 പെർമിറ്റ് റദ്ദാക്കി. 1240 ബസുകൾ ജി.ഫാം കൊടുത്ത് കയറ്റിയിട്ടിരിക്കുകയാണ് -സംയുക്ത സമരസമിതി യോഗം വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് ടി.െജ. രാജു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.