സ്വകാര്യ ബസ്​ സമരം; കെ.എസ്​.ആർ.ടി.സി അധിക സർവിസ്​ നടത്തും

തിരുവനന്തപുരം: ബസ്​ ചാർജ്​ വർധന ആവശ്യപ്പെട്ട്​ സ്വകാര്യബസുടമകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക്​ കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി വ്യാഴാഴ്ച മുതൽ അധിക സർവിസുകൾ നടത്തും. മിനിമം ചാർജ്​ 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രനിരക്ക്​ ഒന്നിൽനിന്ന്​ ആറു​ രൂപയാക്കുക, കി​ലോമീറ്റർ നിരക്ക്​ 90 ​ പൈസയിൽ നിന്ന്​ 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ ബസുടമ സംയുക്ത സമിതി നേതൃത്വത്തിലാണ്​ പണിമുടക്ക്​.

നവംബർ ഒമ്പതിന്​ പ്രഖ്യാപിച്ച പണിമുടക്ക്​ മാറ്റിവെക്കുന്നതിലേക്ക്​ നയിച്ച ചർച്ചയിൽ 10​ ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നാണ്​ മന്ത്രി ഉറപ്പുനൽകിയതെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ഇനി കാത്തിരുന്നും നഷ്ടത്തിലോടിയും കൂടുതൽ പ്രതിസന്ധിയിലാകാനില്ലെന്നുമാണ്​ ബസുടമകളുടെ നിലപാട്​. പരീക്ഷക്കാലമായതിനാൽ പണിമുടക്കിൽനിന്ന്​ വിട്ടുനിൽക്കണമെന്നും നിരക്ക്​​ വർധന തത്ത്വത്തിൽ തീരുമാനിച്ചതാണെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. എന്നു മുതല്‍ കൂട്ടണമെന്നേ തീരുമാനിക്കാനുള്ളൂ.

ഈ ഘട്ടത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സർക്കാറിനെ സമ്മർദത്തിലാക്കുന്നതുമായ സമരവുമായി മുന്നോട്ടു പോകണമോയെന്ന്​ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. 15 ദിവസം മുമ്പ്​​​ നോട്ടീസ്​ നൽകിയിട്ടും സർക്കാർ തീരുമാനമെടുക്കുകയോ ചർച്ചക്ക്​ വിളിക്കുകയോ ചെയ്തിട്ടില്ലെന്ന്​ ബസുടമകൾ കുറ്റപ്പെടുത്തി. സ്വകാര്യ ബസുകൾ നിരത്തിൽനിന്ന്​ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ സർവിസ്​ ഓപറേറ്റ്​ ചെയ്യാൻ കെ.എസ്​.ആർ.ടി.സിക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ആവശ്യകതക്കനുസരിച്ചായിരിക്കും ഡിപ്പോകൾ കേന്ദ്രീകരിച്ചുള്ള അധിക സർവിസ്​.

Tags:    
News Summary - Private bus strike; KSRTC will run additional service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.