കോട്ടയം: ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്‍റണി രാജുവും ബസുടമകളും ചർച്ച നടത്തുന്നു. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിൽ തിങ്കളാഴ്ച രാത്രി പത്തിനാണ് ചർച്ച ആരംഭിച്ചത്. 11 മണിക്കും ചർച്ച തുടരുകയാണ്.
ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ ടി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരാണ് ചർച്ചയിലുള്ളത്.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം പ്രഖ്യാപിച്ചത്.
സമരം നേരിടാർ സർക്കാർ സജ്ജമാണ്. സമരം പിൻവലിച്ചില്ലെങ്കിൽ നിലവിൽ ലഭ്യമായ എല്ലാ ബസുകളും സര്‍വിസിന് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.