തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ പി.എസ്.സി പരിശീലനകേന്ദ്രങ്ങളുടെ ഗൈഡുകളിൽ നിന്നുള്ള ചോദ്യങ്ങൾ അതേപടി ചോദ്യകർത്താവ് കോപ്പിയടിെച്ചന്ന ആരോപണത്തിൽ കൂടുതൽ തെളിവുകളുമായി ഉദ്യോഗാർഥികൾ. സ്വകാര്യ സ്ഥാപനത്തിലെ ഗൈഡിൽനിന്നുള്ള ചോദ്യങ്ങൾ ഓപ്ഷനിൽപോലും മാറ്റംവരുത്താതെ പകർത്തിയെഴുതിയെന്ന് മാത്രമല്ല, ഗൈഡിലുള്ള അക്ഷരത്തെറ്റുപോലും ചോദ്യപേപ്പറിൽ ആവർത്തിച്ചതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
ചോദ്യപേപ്പർ കോഡ് എയിൽ 67ാമത്തെ ചോദ്യത്തിലെ അക്ഷരപ്പിശകുകളാണ് സ്വകാര്യഗൈഡിൽനിന്ന് കണ്ടെത്തിയിരിക്കുന്നത്. which of the following violates the principle of Utility of command? എന്നാണ് 67ാമത്തെ ചോദ്യം. ഇതിൽ Utility എന്ന സ്ഥാനത്ത് Unity എന്നാണ് വേണ്ടത്. എന്നാൽ, ഗൈഡിലുള്ള ഈ പിശക് അതേരീതിയിൽ ചോദ്യപേപ്പറിലും കാണാം. ഇതിനെക്കുറിച്ച് ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന വാദമാണ് പി.എസ്.സിക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.