തിരുവനന്തപുരം: യുവജനങ്ങൾക്ക് അനുയോജ്യമായ വിജ്ഞാന-സേവനാധിഷ്ഠിത മേഖലകളി ൽ തൊഴിലവസരങ്ങളുണ്ടാകണമെങ്കിൽ കൂടുതൽ സ്വകാര്യ നിക്ഷേപമുണ്ടാകണമെന്ന് ധനമന ്ത്രി തോമസ് െഎസക്. കെ.എസ്.എഫ്.ഇ ഒാഫിസേഴ്സ് യൂനിയൻ 15ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാ ഗമായി ‘കേരളവികസനവും സുവർണജൂബിലി ആഘോഷിക്കുന്ന കെ.എസ്.എഫ്.ഇയും’ വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മികച്ച പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിച്ചാൽ മാത്രമേ മൂലധന നിപേക്ഷം ആകർഷിക്കാനാകൂ. ഇത്തരം നിക്ഷേപങ്ങൾ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിെലാന്നാണ് കേരളം. ഇൗ സ്ഥിതി മാറണം. ഇടതുപക്ഷം സമ്പത്ത് നീതിപൂർവം വിതരണം ചെയ്യുന്നതിൽ മിടുക്കരാണെങ്കിലും ‘അപ്പം ചുെട്ടടുക്കുന്ന’ കാര്യത്തിൽ പിന്നിലാണെന്ന് ആക്ഷേപമുണ്ട്. കേരളത്തിെൻറ സാമ്പത്തക ഘടന വിദേശത്തുനിന്ന് വരുന്ന പണവരുമാനത്തെ ആശ്രയിച്ചാണ്. ഇത് കുറയുകയാണ്. കേരളം ക്രമേണ സാമ്പത്തിക മാന്ദ്യത്തിെൻറ പിടിയിലേക്ക് അമരുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.എഫ്.ഇ ഒാഫിസേഴ്സ് യൂനിയൻ പ്രസിഡൻറ് കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മുൻ ചെയർമാൻമാരായ എം.കെ. കണ്ണൻ, പി. ശശി, മാണി വിതയത്തിൽ, എം.ഡി എം. പുരുഷോത്തമൻ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.