ന്യൂഡൽഹി: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക ജാതി, വർഗ, മറ്റു പിന്നാക്ക വിഭാ ഗ സംവരണം ഏർപ്പെടുത്തിയുള്ള ബില്ലിെൻറ കരട് രേഖയിൽ തൽക്കാലം തുടർ നടപടികളില്‍ ല. മാനവശേഷി മന്ത്രാലയം രണ്ടാഴ്ച മുമ്പാണ് കരട് രേഖ തയാറാക്കി നിയമമന്ത്രാലയത്തി ന് അയച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിനു മുമ്പ് പൊതു അഭിപ്രായം തേടാൻ സമയമില്ലെന്നും പാർലമെൻറ് സമ്മേളനം അവസാനിക്കാനായെന്നുമാണ് നിയമമന്ത്രാലയം നൽകിയ ഉപദേശമെന്ന് മാനവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബിൽ കൊണ്ടുവന്നാൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോടതിയെ സമീപിക്കും, നിലവിൽ സാമ്പത്തിക സംവരണം ചോദ്യം ചെയ്തുകൊണ്ട് 30 സ്വകാര്യ സ്ഥാപനങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും നിയമമന്ത്രാലയം അറിയിച്ചു.
അതേസമയം, സർവകലാശാലകളിലെ അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ കേന്ദ്രം തീരുമാനിച്ചു.
അലഹബാദ് ൈഹകോടതി വിധിയെ തുടർന്ന് യു.ജി.സി കൊണ്ടുവന്ന പുതിയ ഫോർമുല എസ്.സി.എസ്.ടി, ഒ.ബി.സി മേഖലയിലുള്ളവർക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിനെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും യു.ജി.സിയുടെ പുതിയ ഫോർമുല അംഗീകരിക്കുന്ന നിലപാടായിരുന്നു കോടതി സീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.