ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിലൂടെ തലസ്ഥാനത്തിന് നഷ്ടമാകുന്നത് തീരദേശസേനയുടെ എയര്‍സ്ട്രിപ് പദ്ധതി. കടലില്‍ അപകടത്തില്‍പെടുന്നവരെ അടിയന്തരമായി രക്ഷിക്കുക, തീരസുരക്ഷ ഉറപ്പുവരുത്തുക, കടല്‍ മാര്‍ഗമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുക, തീരമേഖലയില്‍ ഉണ്ടാകുന്ന കടല്‍ ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെ തലസ്ഥാനത്ത് കടലിലും കരയിലും വ്യോമനിരീക്ഷണം ഏര്‍പ്പെടുത്താനായി തീരദേശസേന പ്രഖ്യാപിച്ച പദ്ധതിയാണ് എയര്‍സ്ട്രിപ്. സ്വകാര്യവത്കരണത്തിെൻറ ഭാഗമായ വിമാനത്തവളത്തില്‍ ഇൗ പദ്ധതി നടപ്പാക്കാന്‍ തീരദേശ സേനക്ക് ഇനി നിരവധി കടമ്പകള്‍ കടക്കേണ്ടിവരും.
ശംഖുംമുഖം ഭാഗത്ത് പഴയ ആഭ്യന്തര ടെര്‍മിനിലില്‍ തീരദേശസേനക്ക് എയര്‍സ്ട്രിപ് തുടങ്ങാന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം 2015ല്‍ തന്നെ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തീരദേശസേന ഇതിെൻറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കാതെ വന്നതോടെ പദ്ധതി കടലാസിലൊതുങ്ങി.
വിമാനത്താവളം അദാനിക്ക് കൈമാറിയതോടെ പദ്ധതി ഇനി വെളിച്ചം കാണാനുള്ള അലസാനവട്ട സാധ്യതയും മങ്ങി. തീരദേശ സേനയുടെ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനായി പാർക്കിങ് സ്ഥലം എയര്‍പോര്‍ട്ട് അതോറിറ്റി അനുവദിക്കുകയും ചെയ്തിരുന്നു.
തീരമേഖലയിലുണ്ടാകുന്ന കടല്‍ ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നത് ദുഷ്കരവും നിരവധി ജീവനുകള്‍ കടലില്‍ പൊലിയുന്ന അവസ്ഥയും സംജാതമായതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ എയര്‍സ്ട്രിപ് തുടങ്ങാന്‍ തീരദേശ സേന തീരുമാനിച്ചത്.
നിലവില്‍ കടലില്‍ അപകടത്തില്‍പെടുന്നവരെ കെണ്ടത്താനായി കൊച്ചിയില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തുന്നത്. ഇതിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ജില്ല ഭരണകൂടം ഉള്‍പ്പെെടയുള്ള നിരവധി കടമ്പകള്‍ കടന്ന് കൊച്ചിയില്‍ നിന്ന് വിമാനങ്ങള്‍ എത്തുമ്പോള്‍ തന്നെ കടലില്‍ അപകടത്തില്‍പെടുന്നവരുടെ ജീവനുകള്‍ നഷ്ടപ്പെട്ടിരിക്കും.
കഴിഞ്ഞ ദിവസം ആഴിമലയില്‍ കുളിച്ചുകൊണ്ടിരുന്ന യുവാവിനെ കടലെടുത്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതിനാൽ മൂന്നാം പക്കമാണ് മൃതദേഹം തന്നെ കെണ്ടത്തിയത്.
വിഴിഞ്ഞം തുറമുഖത്തിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് തീരദേശസേനയുടെ എയര്‍സ്ട്രിപ് അടിയന്തരമായി തുടങ്ങണമെന്ന വിലയിരുത്തലിലാണ് കേന്ദ്രാനുമതി നേരത്തേ തന്നെ നല്‍കിയത്.
ആദ്യഘട്ടത്തില്‍ അത്യാധുനിക വിമാനങ്ങളായ ഡോണിയര്‍, ചേതക് ഹെലികോപ്ടര്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ എന്നിവയാണ് എയര്‍ സ്ക്വാഡ്രനിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.
വിമാനത്താവളത്തില്‍ തീരസംരക്ഷണ സേനയുടെ ഉപ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെയും കൊല്ലം ജില്ലയിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷ ലഭിക്കുമായിരുന്ന പദ്ധതിയാണ് സ്വകാര്യവത്കരണത്തിലൂടെ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.