തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയും കുടുംബവും സ്വകാര്യ സന്ദര്‍ശനത്തിന് തിരുവനന്തപുരത്തത്തെി. ശനിയാഴ്ച വൈകീട്ട് 5.50ന് മാലദ്വീപില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും രണ്ട് മക്കളും എത്തിയത്. പിന്നീട് കോവളത്തെ സ്വകാര്യഹോട്ടലിലേക്ക് പോയി. ഞായറാഴ്ച രാവിലെ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഡല്‍ഹിക്ക് മടങ്ങും. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാതെയാണ് ഇവര്‍ എത്തിയത്.
എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ശനിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.