തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയ കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും.
അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട കേസുകള്‍ എന്നിവയ്ക്ക് ഉടന്‍ നടപടി ഉണ്ടാകും.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പരമാവധി സമ്പര്‍ക്കം ഒഴിവാക്കേണ്ടത് അനിവാര്യമായതിനാലാണ് വനിതാ കമ്മിഷന്‍ ഈ സൗകര്യം വീണ്ടും ഒരുക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു.
തിരുവനന്തപുരം 9495124586, 9447865209, കൊല്ലം 99957 18666, 94951 62057, 94470 63439 പത്തനംതിട്ട 9847528017, ആലപ്പുഴ 9446455657, കോട്ടയം 94965 72687, 80754 99480, ഇടുക്കി 9645733967, 7025148689, എറണാകുളം 9495081142, 9746119911, തൃശ്ശൂര്‍ 9526114878, 9539401554, പാലക്കാട് 7907971699, മലപ്പുറം 7736152307, കോഴിക്കോട് 9947394710, വയനാട് 9745643015, 9496436359, കണ്ണൂര്‍ 73565 70164, കാസര്‍കോട് 9539504440, 9072392951.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.