തൃശൂർ: സീനിയോറിറ്റി നഷ്ടപ്പെടുത്തി ജോലി ചെയ്തവരുടെ സീനിയോറിറ്റി അംഗീകരിച്ച് സ്ഥാനക്കയറ്റം നൽകാൻ നടപടി. ഹൈകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിൽവകുപ്പ് ജീവനക്കാരാണ് കോടതിയെ സമീപിച്ചത്. നിർദേശം ജയിൽ വകുപ്പിൽ മാത്രമാണെങ്കിലും ക്രമേണ എല്ലാ വകുപ്പുകൾക്കും ബാധകമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അതത് ജില്ലകൾക്ക് പുറത്ത് ജോലി ലഭിച്ച ജീവനക്കാർക്ക് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം വേണമെങ്കിൽ അഞ്ച് വർഷ സർവിസ് വേണ്ടന്ന് അംഗീകരിക്കണം. എന്നാൽ, അപ്രകാരം സ്വന്തം ജില്ലയിലേക്ക് പോയവരുടെ സീനിയോറിറ്റി തിരികെ നൽകി അവർക്ക് സ്ഥാനക്കയറ്റം നൽകാനാണ് നടപടി. ട്രൈബ്യൂണലിലെത്തിയ പരാതിയാണ് ഹൈകോടതിക്ക് മുന്നിലെത്തിയത്.
ജയിൽ വകുപ്പിൽ മൂവായിരത്തിന് താഴെ ജീവനക്കാരാണുള്ളത്. ഇതിൽ 30 ശതമാനവും സീനിയോറിറ്റി നഷ്ടപ്പെട്ടവരാണ്. അവർക്ക് ഇത് ഗുണകരമാകും. എന്നാൽ, സ്ഥലം മാറ്റം ഒഴിവാക്കി സാധാരണ നടപടികളിലൂടെ സ്ഥാനക്കയറ്റം ലഭിച്ചവർക്കൊപ്പമാണ് സ്ഥലം മാറ്റത്തിലൂടെ സീനിയോറിറ്റി നഷ്ടപ്പെടുത്തിയവരും എത്തുക. സർവിസ് കാലാവധികളും സ്ഥാനങ്ങളും സംബന്ധിച്ച് പരിശോധന നടത്താൻ വകുപ്പിന് നിർദേശം നൽകി.
നിയമന വിവാദ പശ്ചാത്തലത്തിൽ ഒഴിവുകൾ സംബന്ധിച്ച പരിശോധനകളിലേക്ക് കടന്നപ്പോഴാണ് 2019ലെ നിർദേശം ഇപ്പോൾ പരിശോധിക്കുന്നത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഇനി സ്ഥാനക്കയറ്റങ്ങൾക്ക് കാലതാമസം നേരിടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.