കൊച്ചി: കൊടുങ്ങല്ലൂർ എറിയാട് കടമ്പോട്ട് പരേതനായ അബ്ദുല്ല മൗലവിയുടെ മകനും മഹാരാജാസ് കോളജ് റിട്ട. പ്രഫസറുമായ കെ.എ. മുഹമ്മദാലി (82) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകുന്നേരമാണ് മരണം. നൈജീരിയയിലും ലക്ഷദ്വീപിലും ദീർഘകാലം കോളജ് അധ്യാപകനായിരുന്നു. ജമാഅത്തെ ഇസ്ലാമി മുൻ അമീർ പരേതനായ പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ സഹോദരനാണ്.
നമ്പൂരിമടത്തിൽ പരേതനായ അബൂബക്കറിന്റെ മകൾ ഫാത്തിമയാണ് ഭാര്യ. മക്കൾ: സൈദ (ഡെപ്യൂട്ടി രജിസ്ട്രാർ, കൊച്ചിൻ യൂണിവേഴ്സിറ്റി), ഹാരിസ് (കുവൈത്ത്), നജ്മ (അസി. രജിസ്ട്രാർ, കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെൻറ്), ജാസ്മിൻ (മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ, ആലപ്പുഴ). മരുമക്കൾ: എൻ.എം. ഹുസൈൻ (ഗവേഷകൻ, ഗ്രന്ഥകാരൻ), അബ്ദുസ്സലാം (അഡ്മിനിസ്ട്രേറ്റർ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഖത്തർ), ഷഹീന ഹാരിസ്, ഫാസിൽ കുഞ്ഞുമുഹമ്മദ് (അധ്യാപകൻ, ജമാ അത്ത് ഹയർ സെക്കൻഡറി സ്കൂൾ വടുതല). മറ്റ് സഹോദരങ്ങൾ: അബ്ദുറഹ്മാൻ, സദക്കത്തുള്ള, ജമാലുദ്ദീൻ, നാസറുദ്ദീൻ , ഫാത്തിമ, ഐഷാബി (പരേതർ), അബ്ദുൽ റഷീദ്, അസ്മാബി, സഫിയ, മുഹമ്മദ് അസ്ലം.
ഖബറടക്കം കൊടുങ്ങല്ലൂർ മാടവന പടിഞ്ഞാറെ മുഹ്യുദ്ദീൻ ജുമാമസ്ജിദിൽ ഞായറാഴ്ച ഉച്ചക്ക് ശേഷം. കൊച്ചി മെഡിക്കൽ കോളജിന് സമീപമുള്ള ഐ.സി.ആർ.എ മസ്ജിദിലും എറിയാട് മദ്രസത്തുൽ ബനാത്തിലും മയ്യിത്ത് കാണാൻ അവസരമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.