കൊച്ചി: ബി.ജെ.പി സംഘടിപ്പിച്ച 'യുവം' കോൺക്ലേവിൽ കാഴ്ചക്കാരനായി പങ്കെടുത്തതിൽ വിശദീകരണവുമായി സാഹിത്യകാരനും ഇടത് സഹയാത്രികനുമായ പ്രഫ. എം.കെ. സാനു. സദസിന്റെ കൂട്ടത്തിൽ ഇരുന്ന് ഒരു പ്രസംഗം കേൾക്കുകയാണ് താൻ ചെയ്തത്. രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കാണികളുടെ കൂട്ടത്തിൽ ഇരുന്ന് പ്രസംഗം കേട്ടു. രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റവുമില്ല. ഇന്നുവരെയുള്ള കാഴ്ചപ്പാട് തുടരുക തന്നെ ചെയ്യും. ഒരു പ്രസംഗം കേട്ടതുകൊണ്ടോ പുസ്തകം വായിച്ചതുകൊണ്ടോ അഭിപ്രായം മാറില്ല. പണ്ടുമുതലേ സോഷ്യലിസ്റ്റ് ആശയമാണ് ഞാൻ പുലർത്തുന്നത്. അതിന് മാറ്റമുണ്ടാകില്ല. യുവം പരിപാടിയിൽ ഒരു സുഹൃത്ത് വിളിച്ചപ്പോൾ പോയതാണ്' -പ്രഫ. എം.കെ. സാനു പറഞ്ഞു.
ഇന്നലെ തേവര സേക്രഡ് ഹാർട്ട് കോളേജ് ഗ്രൗണ്ടിലാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ യുവം പരിപാടി നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.