കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പരിസ്ഥിതി പഠന വകുപ്പിൽ എം.ജി സർവകലാശാലയിലെ ഗെസ്റ്റ് അധ്യാപികയെ പ്രഫസറും മേധാവിയുമായി നിയമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കുസാറ്റ്.
ഡോ. കെ. ഉഷയുടെ നിയമനവുമായി ബന്ധപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി ഫോറം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വാർത്തക്കുറിപ്പിൽ സർവകലാശാല പറഞ്ഞു. 2010ലെ യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച്, 17-08-2015ല്‍ സര്‍വകലാശാല വിജ്ഞാപനപ്രകാരം നടത്തിയ നിയമനം ആണ് ഡോ. ഉഷയുടേത്.
വിദ്യാഭ്യാസ മേഖലയില്‍ പ്രഗല്ഭരാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നതെന്ന് സർവകലാശാല വിശദീകരിച്ചു.എം.ജിയിലെ പ്രോ-വൈസ് ചാൻസലറായ ഡോ. സി.ടി. അരവിന്ദ് കുമാറിന്‍റെ ഭാര്യയാണ് ഡോ. ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.