തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതിനു പിന്നാലെ പ്രമുഖ സി.പി.എം നേതാക്കളും ബി.ജെ.പിയിലെത്തുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. പൗരത്വ നിയമം കേരളത്തിലും നടപ്പാക്കും.
പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാക്കു കേട്ട് തുള്ളാൻ നിന്നാൽ നിങ്ങൾ വെള്ളത്തിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
15ാം തീയതിയാണ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പത്തനംതിട്ടയിലെത്തുന്നത്. അതിനു മുന്നോടിയായി വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ കുറച്ച് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് മൂന്നാംമുന്നണിയായി ബി.ജെ.പി മാറുമെന്ന ഭയത്തിൽ കേരളത്തിൽ ഇൻഡ്യ മുന്നണി നടപ്പാക്കാനാണ് കോൺഗ്രസും സി.പി.എമ്മും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ സൂചിപ്പിച്ചു. ശശി തരൂരിന്റെ വികസന വിരുദ്ധ ശൈലിയിൽ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ പ്രമുഖ നേതാക്കൾ പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.