മുഹമ്മദ്​ നബി നവോഥാന നായകൻ; ജീവിതപാഠങ്ങൾ പഠിപ്പിച്ച അധ്യാപകൻ -പി. സുരേന്ദ്രൻ

കോഴിക്കോട്: വർണ വിവേചനങ്ങൾക്കെതിരെ ശബ്ദിച്ച നവോഥാന നായകനും വിപ്ലവകാരിയുമായിരുന്നു മുഹമ്മദ് നബിയെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ. ഡയലോഗ് സെൻറർ കേരള നടത്തിയ വെളിച്ചമാണ് തിരുദൂതർ ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെറുതും വലുതുമായ ഒരുപാട് ജീവിതപാഠങ്ങൾ പഠിപ്പിച്ച അധ്യാപകനായാണ് മുഹമ്മദ് നബിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേഹ ആൻ മാത്യു ഒന്നാം സമ്മാനവും പി.എസ്. അഖിൽ, ഒ. ഷീന, കെസിയ മരിയ, ദൃശ്യ പി. വത്സലൻ എന്നിവർ രണ്ടാം സമ്മാനവും പി.എ. രാജീവ് മൂന്നാം സമ്മാനവും നേടി. ഡിമ്പ്ൾ റോസ്, കെ.ടി. നസീമ ടീച്ചർ, എൻ.എം. അബ്ദുറഹിമാൻ, പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

ഡയലോഗ് സെൻറർ കേരള ഡയറക്ടർ ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.കെ. എടത്തനാട്ടുകര സ്വാഗതം പറഞ്ഞു. മുഹമ്മദ് ശരീഫ് കുറ്റിക്കാട്ടൂർ സമാപന പ്രഭാഷണം നടത്തി. സഫ നൂറ പ്രാർഥനാഗാനം ആലപിച്ചു.

Tags:    
News Summary - Prophet Muhammad is the hero of the Renaissance -P. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.