കൊച്ചി: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ പ്രദർശനത്തിനെത്തിയ തിയറ്ററുകളിൽ പ്രതിഷേധം. കൊച്ചിയിലെ തിയറ്ററിലേക്ക് പ്രതിഷേധവുമായെത്തിയവരെ പൊലീസ് തടഞ്ഞു. എൻ.വൈ.സി പ്രവർത്തകരാണ് തിയറ്ററിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. തിയേറ്ററിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകരെ പൊലീസ് തടഞ്ഞു.
കോഴിക്കോട്ട് തിയറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രതിഷേധ മാർച്ച് നടത്തി. ഇവിടെയും പ്രവർത്തകരെ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു.
അതേസമയം, സിനിമയുടെ പ്രദർശനം തടയണമെന്ന ഹരജികൾ ഹൈകോടതി പരിഗണിക്കുകയാണ്. ജസ്റ്റിസ് എൻ. നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്.
ഇന്നലെ മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും ഹരജി സമർപ്പിച്ചിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന ഹരജികൾ സ്പെഷൽ സിറ്റിങ് നടത്തി അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം ഇന്നലെ കോടതി അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.