കൊച്ചി: പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ. കൊച്ചി കെ.സി.ബി.സി ആസ്ഥാനത്തേക്ക് കൗണ്‍സില്‍ പ്രവർത്തകർ കുരിശ് ചുമന്ന് മാര്‍ച്ച് നടത്തി. വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹം ഒന്നടങ്കം ബിഷപ്പിന്‍റെ പ്രസ്താവനയോട് വിയോജിക്കുന്നുണ്ടെന്നും സമൂഹ മനസ്സാക്ഷി മനസ്സിലാക്കി പാലാ ബിഷപ്പ് തിരുത്തണമെന്നും ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ നേതാവ് ഫെലിക്സ് ജെ. പുല്ലൂടൻ പറഞ്ഞു.
'ചില മെത്രാന്മാരുടെ താത്പര്യ പ്രകാരം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ പാലാ ബിഷപ്പ് ശ്രമിക്കുകയാണ്. ആ ശ്രമം തിരുത്തപ്പെടണമെന്ന് മുഴുവന്‍ ക്രൈസ്തവരും ആഗ്രഹിക്കുന്നു. സ്വന്തം രൂപതയില്‍ പോലും ബിഷപ്പിനോട് വിയോജിപ്പുണ്ട്. എത്രയും പെട്ടെന്ന് ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കില്‍ മെത്രാന്മാരെ വഴിയില്‍ തടയുന്ന കാലം വിദൂരമല്ല"- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.