കോട്ടയം: ഭീം ആർമിയുടെ നേതൃത്വത്തിൽ ദലിത് ഗവേഷക വിദ്യാർഥി നടത്തിവരുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി അംബേദ്‌കറൈറ്റ്, ബഹുജൻ സംഘടനകൾ എം.ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തി. ഭീം ആർമി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാം മോഹെൻറ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നിരവധി ദലിത് സംഘടനകൾ പങ്കുചേർന്നു.
മാർച്ച് ലീല സുഖവാസ് ഉദ്ഘാടനം ചെയ്തു. ഭീം ആർമി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാം മോഹൻ അധ്യക്ഷത വഹിച്ചു. പി.ആർ. അനുരാജ്, സി.കെ. രാജു, രമേശ് നെന്മണ്ട, സിമി സുനിൽ, എം.കെ. ദാസൻ, അജി ആനിക്കാട്, വത്സല ഭാസ്കരൻ, രാജേഷ് അടൂർ, സി.ജെ. തങ്കച്ചൻ ചാമക്കാല, എം.എസ്. നൗഷാദ്, പി.വി. നടേശൻ, സി.ബി. രമണൻ, അനീഷ് ലൂക്കോസ്, ശശിക്കുട്ടൻ വാകത്താനം, പ്രഫ. കുസുമം ജോസഫ്, ദീപ നാരായണൻ, വി.പി. സോമൻ, പി.ടി. പ്രൈസ്, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.
സമരത്തിനായി ഐക്യസമര സമിതി രൂപവത്കരിച്ചു. ഭീം ആർമി സംസ്ഥാന വൈസ് പ്രസിഡൻറ് ശ്യാം മോഹനെ ഐക്യസമര സമിതി ചെയർമാനായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.