പൗരത്വ നിയമത്തിനെതിരെ സമരം ചെയ്​ത സി.പി.എം, കോൺഗ്രസ് നേതാക്കൾ അറസ്​റ്റിൽ

കവരത്തി: കേന്ദ്രസർക്കാറി​െൻറ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്​തവർ അറസ്​റ്റിൽ. ലക്ഷദ്വീപിലാണ്​ കോൺഗ്രസ്,​ സി.പി.എം നേതാക്കളുൾപ്പടെയുള്ളവർ അറസ്​റ്റിലായത്​. സി.എ.എക്കെതിരായ സമരത്തിൽ മുമ്പ്​ പ​െങ്കടുത്തവരാണ്​​ ഇന്ന്​ അറസ്​റ്റിലായത്​.

കവരത്തി ഡി.സി.സി പ്രസിഡൻറ്​ എം.എ ആറ്റകോയ, സി.പി.എം നേതാക്കളായ റഹീം, അഷ്​കറലി എന്നിവരാണ്​ അറസ്​റ്റിലായത്​. ഇവരെ റിമാൻഡ്​ ചെയ്​തു.

സി.എ.എ നിയമത്തിനെതിരെ ഇവർ പ്രതിഷേധിക്കുകയും ബോർഡ്​ സ്ഥാപിക്കുകയും ചെയ്​തിരുന്നു. എന്നാൽ, സമരത്തി​െൻറ സമയത്ത്​ ഇവർക്കെതിരെ നിയമനടപടികൾ എടുത്തിരുന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.