തിരുവനന്തപുരം: 'മുഖ്യമന്ത്രീ...ഒരു അഞ്ച് നിമിഷമെങ്കിലും ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കണം. ഇത്രയും നാളായി റോഡിൽ കിടക്കുന്ന ഞങ്ങൾ ഉൗണും ഉറക്കവുമില്ലാതെ നീതിക്കായി യാചിക്കുകയാണ്. വീട്ടിലേക്ക് വിളിക്കാറില്ല, മടങ്ങിപ്പോകാനും മനസ്സുവരുന്നില്ല..' അനിശ്ചിതകാല സമരം 11 ദിവസം പിന്നിടുേമ്പാഴും സി.പി.ഒ ഉദ്യോഗാർഥികളുടെ അപേക്ഷ തങ്ങളെ കേൾക്കാൻ അധികൃതർ തയാറാകണമെന്നാണ്.
ഒാരോ ഫയലിലും ഒാരോ ജീവിതമാണെന്ന് പറയുന്നുണ്ടെങ്കിലും തങ്ങളുടെ കാര്യമെന്താണ് പരിഗണിക്കാത്തതെന്ന് ഇവർ ചോദിക്കുന്നു.മന്ത്രിമാരാരും തിരിഞ്ഞുനോക്കിയിട്ടില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചർച്ച ചെയ്യാൻ അവസരം കിട്ടിയാൽ വസ്തുത മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. 'നിങ്ങൾ സമരം ചെയ്തില്ലേ' എന്നാണ് ചിലർ ചോദിക്കുന്നത്.
ആദ്യ സമരം നടന്നത് കണ്ണൂരിലാണ്. പിന്നീട് കോട്ടയത്തും. എല്ലാ ജില്ലയിലും ശവപ്പെട്ടി സമരം നടത്തി. മാത്രമല്ല, എസ്.എം.വൈ.എം 60 ദിവസം റിലേ നിരാഹാര സമരവും പി.പി.ഇ കിറ്റ് ധരിച്ച് പ്രതിഷേധവും നടത്തിയിരുന്നു. കേസ് നടത്താനാണ് ഇപ്പോൾ ചിലർ പറയുന്നത്. ഇതിനൊക്കെ ൈപസ ആര് തരും. അല്ലെങ്കിൽ പി.എസ്.സി നിയമന നടപടിക്രമങ്ങളിൽ ഫിസിക്കൽ ടെസ്റ്റിനും പരീക്ഷക്കുമൊപ്പം 'കേസ് നടത്തിപ്പ്' കൂടി വ്യവസ്ഥയിൽ ഉൾപ്പെടുത്തണമെന്നും ഉദ്യോഗാർഥികൾ പറയുന്നു.
സി.പി.എം അംഗങ്ങളുണ്ട്; ഭാരവാഹികളും
ഞങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി അനുഭാവികളുണ്ട്. ഇടതുമുന്നണിക്കുവേണ്ടി വാർഡുകളിലേക്ക് മത്സരിച്ചവരും സി.പി.എം അംഗങ്ങളും ഡി.വൈ.എഫ്.െഎ ഭാരവാഹികളുമുണ്ട്. പിന്നെങ്ങനെ പ്രേക്ഷാഭം രാഷ്ട്രീയപ്രേരിതമാണെന്ന് പറയാനാകും. പ്രശ്നപരിഹാരത്തിന് എ.െഎ.വൈ.എഫ് ഇടെപട്ടിട്ടും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ല.
എന്തായാലും നീതി കിട്ടാതെ മടക്കമില്ല. ഒരു നേരമൊക്കെ ഭക്ഷണം കഴിച്ചാണ് സമരം ചെയ്യുന്നത്. മാസ്ക് വിൽപനയോ കുപ്പിവെള്ള കച്ചവടമോ നടത്തി ചെറിയ വരുമാനം കണ്ടെത്തി കഞ്ഞി കുടിച്ചിട്ടാണെങ്കിലും സമരം തുടരാനാണ് തീരുമാനമെന്നും അവർ പറയുന്നു.
നിയമനം നടത്താത്ത ഒഴിവുകൾ 3200
പി.എസ്.സി വെബ്സൈറ്റിൽ ഇപ്പോഴും ലിസ്റ്റ് റദ്ദായെന്ന് കാണിച്ചിട്ടില്ല. പുതിയ ലിസ്റ്റ് വരുേമ്പാഴാണ് നിലവിലുള്ളത് റദ്ദാകുക. നിലവിലെ റാങ്ക് ലിസ്റ്റിൽനിന്ന് അവസാനം അഡ്വൈസ് നൽകിയത് 2020 ജൂലൈ ആറിനാണ്. ജൂൺ 20ന് ലിസ്റ്റിെൻറ കാലാവധി കഴിഞ്ഞെന്ന് അധികൃതർ വാദിക്കുേമ്പാഴാണിത്. നിലവിൽ കെ.എ.പികളിലടക്കം 3,200 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 ഡിസംബർ വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം ഉൾപ്പെടുത്തിയെന്ന് എങ്ങനെയാണ് പറയാനാകുക?
വർഷം ഒാരോ ബറ്റാലിയൻ പരിശീലനം കഴിഞ്ഞിറങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. അങ്ങനെയെങ്കിൽ അഞ്ചു വർഷങ്ങളിൽ അഞ്ചു റാങ്ക് ലിസ്റ്റ് ഉണ്ടാകേണ്ടതല്ലേ. എന്നാൽ, ഇൗ സർക്കാറിെൻറ കാലത്ത് ആകെയുണ്ടായത് ഒരു റാങ്ക് ലിസ്റ്റ്. അത് ഇൗ ഗതിയും. 10940 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് 4646 പേരെ മാത്രമാണ് നിയമിച്ചത്. പി.എസ്.സി ചെയർമാൻ പറയുന്നത് 6501 പേരെന്നാണ്. പ്രദീപ് കുമാർ എം.എൽ.എ നിയമസഭയിൽ പറഞ്ഞത് 6507 എന്നും. ഫെബ്രുവരി മൂന്നിന് 493 റാങ്ക്ലിസ്റ്റാണ് കോവിഡ് മൂലം സർക്കാർ നീട്ടിയത്. എന്നാൽ, േകാപ്പിയടി വിവാദവും കോവിഡും മൂലം ഏഴുമാസത്തിലേറെ മരവിപ്പിച്ച തങ്ങളുടെ റാങ്ക് ലിസ്റ്റ് മാത്രം പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.