കൊച്ചി: വിദ്യാർഥി സംഘർഷമുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പലിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈകോടതി. കാമ്പസിൽ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കോളജിന്റെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്താനും വടകര ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ കൊയിലാണ്ടി പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. എസ്.എഫ്.ഐ വിദ്യാർഥികളുടെ സംഘർഷത്തിൽ മർദനമേറ്റ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരനും മാനേജ്മെന്റും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
എസ്.എഫ്.ഐ നേതാക്കളായ ബി.ആർ. അഭിനവ്, എ.എസ്. അമൽജിത്, എ.ആർ. അനുനാദ്, ഷാൻ കെ. ഷാജി തുടങ്ങിയവരെയും പൊലീസിനെയും എതിർകക്ഷികളാക്കിയാണ് ഹരജി. കാമ്പസിനകത്തും പുറത്തും അച്ചടക്കം ഉറപ്പുവരുത്താൻ മതിയായ നടപടി സ്വീകരിക്കണം.
സംഘർഷത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെയടക്കം നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.