വാളയാറിൽ ഫോർമാലിൻ കലർന്ന ചെമ്മീൻ പിടികൂടി

വാളയാർ: ​വാളയാറിൽ നിന്ന്​ ഫോർമാലിൻ കലർന്ന ചെമ്മീൻ പിടികൂടി. ആന്ധ്രപ്രദേശിൽ നിന്ന്​ കൊണ്ടുവന്ന ചെമ്മീനാണ്​ പിടികൂടിയത്​. ഏകദേശം 4000 ​കിലോ ചെമ്മീനാണ്​ അതിർത്തി ചെക്​പോസ്​റ്റിൽ നിന്ന്​​ പിടികൂടിയത്​.

മറ്റ്​ സംസ്ഥാനങ്ങളിൽ നിന്ന്​ വ്യാപകമായി ഫോർമാലിൻ കലർന്ന മീൻ എത്തുന്നുവെന്ന വിവരത്തെ തുടർന്ന്​ അതിർത്തി ചെക്​പോസ്​റ്റുകളിൽ വ്യാപകമായ പരിശോധന നടത്തുകയാണ്​. 

വാഹനത്തിൽ നിന്ന്​ പിടിച്ചെടുത്ത മീനിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫോർമാലി​​​െൻറ അംശം കണ്ടെത്തിയതിനെ തുടർന്ന്​ വിശദമായ പരിശോധനക്കായി കാക്കനാ​െട്ട ലാബിലേക്ക്​ അയച്ചിരിക്കുകയാണ്​. 4000 കിലോ മീനിലും ഫോർമാലിൻ കലർന്നിട്ടുണ്ടോ​യെന്നാണ്​ പരിശോധിക്കുക. കഴിഞ്ഞ ദിവസം ആ​ന്ധ്രയിൽ നിന്ന്​ കൊണ്ടുവന്ന 14,000 കിലോ മീൻ പിടികൂടിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അധികൃതർ അതിർത്തി ചെക്​പോസ്​റ്റുകളിൽ പരിശോധന കർശനമാക്കിയത്​.

Tags:    
News Summary - PROWN seize from walayar check post-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.