വിവാദ പ്രസംഗം: സത്യവാങ്​മൂലത്തിൽ ഉറച്ചുനിൽക്കുന്നതായി ​ശ്രീധരൻ പിള്ള

എടപ്പാള്‍: ശബരിമല നടയടക്കലുമായി ബന്ധപ്പെട്ട്​ യുവമോർച്ച പരിപാടിയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച്​ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻ പിള്ള. തന്ത്രിയാണോ കുടുംബാംഗങ്ങളാണോ വിളിച്ചതെന്ന്​ ഒാർക്കുന്നില്ല. വിളിച്ചിട്ടില്ലെന്ന്​ തന്ത്രി പറഞ്ഞെങ്കിൽ അത്​ മാനിക്കുന്നു.

സ്​റ്റാലിന്‍ ശൈലിയിലൂടെ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ നടത്തുന്ന ശ്രമങ്ങളെ വിശ്വാസസമൂഹം ചെറുത്ത് തോല്‍പ്പിക്കുമെന്ന് ശബരിമല സംരക്ഷണ യാത്രക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മാറാട്ട്​ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ പിറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് അന്ന് കെ.പി.സി.സി പ്രസിഡൻറായിരുന്ന കെ. മുരളീധരന്​. ആരാധന മനുഷ്യ​​​​െൻറ മൗലിക അവകാശമാണെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.


Tags:    
News Summary - PS Sreedharan Pillai BJP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.