ബി.ജെ.പിക്കെതിരെ ഇടയലേഖനമെഴുതിയവർ ഇന്ന്​ പശ്ചാത്തപിക്കുന്നു-ശ്രീധരൻപിള്ള

ആലപ്പുഴ: ശബരിമല വിഷയത്തിൽ ആത്മപരിശോധന നടത്തി സി.പി.എം നിലപാട്​ തിരുത്താൻ തയാറായാൽ മാനിക്കുമെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻപിള്ള. ശബരിമലയിൽ കടകവിരുദ്ധമായ നിലപാടാണ്​ സി.പി.​എമ്മി​േൻറത്​. തമ്മിൽ പഴിചാരുന്നതിനുപകരം കോടതിയിൽ സമർപ്പിച്ച സത്യവാങ്​മൂലം സർക്കാർ പിൻവലിക്കണം. ബി.ജെ.പി നവാഗതസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി അധികാരത്തിൽ എത്തുന്നതിനെ പല മതമേലധ്യക്ഷരും എതിർത്തിരുന്നു. അന്ന്​ ബി.ജെ.പിക്കെതിരെ ഭയാശങ്കകളോടെ​ ഇടയലേഖനമെഴുതിയവർ ഇന്ന്​ പശ്ചാത്തപിക്കുകയാണ്​. ഏറ്റവും കൂടുതൽ ക്രിസ്​ത്യൻ എം.എൽ.എമാരുള്ള പാർട്ടിയും ബി.ജെ.പിയാ​െണന്ന്​ ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത്​ പുതുതായി 10 ലക്ഷം പേർ ബി.ജെ.പിയിൽ അംഗത്വമെടുത്ത​ു. ഇതോടെ പാർട്ടിയിൽ 25 ലക്ഷം പേരായെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ജില്ല പ്രസിഡൻറ്​ കെ. സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എം.വി. ഗോപകുമാർ, അശ്വനിദേവ്​, സെക്രട്ടറി സജീവ്​ ലാൽ എന്നിവർ സംസാരിച്ചു.

Tags:    
News Summary - ps sreedharan pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.