ബി.ജെ.പിക്കെതിരെ ഇടയലേഖനമെഴുതിയവർ ഇന്ന് പശ്ചാത്തപിക്കുന്നു-ശ്രീധരൻപിള്ള
text_fieldsആലപ്പുഴ: ശബരിമല വിഷയത്തിൽ ആത്മപരിശോധന നടത്തി സി.പി.എം നിലപാട് തിരുത്താൻ തയാറായാൽ മാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. ശബരിമലയിൽ കടകവിരുദ്ധമായ നിലപാടാണ് സി.പി.എമ്മിേൻറത്. തമ്മിൽ പഴിചാരുന്നതിനുപകരം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സർക്കാർ പിൻവലിക്കണം. ബി.ജെ.പി നവാഗതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി അധികാരത്തിൽ എത്തുന്നതിനെ പല മതമേലധ്യക്ഷരും എതിർത്തിരുന്നു. അന്ന് ബി.ജെ.പിക്കെതിരെ ഭയാശങ്കകളോടെ ഇടയലേഖനമെഴുതിയവർ ഇന്ന് പശ്ചാത്തപിക്കുകയാണ്. ഏറ്റവും കൂടുതൽ ക്രിസ്ത്യൻ എം.എൽ.എമാരുള്ള പാർട്ടിയും ബി.ജെ.പിയാെണന്ന് ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പുതുതായി 10 ലക്ഷം പേർ ബി.ജെ.പിയിൽ അംഗത്വമെടുത്തു. ഇതോടെ പാർട്ടിയിൽ 25 ലക്ഷം പേരായെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എം.വി. ഗോപകുമാർ, അശ്വനിദേവ്, സെക്രട്ടറി സജീവ് ലാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.