തിരുവനന്തപുരം: ഭരണഘടനയുടെ ആമുഖം കാസര്‍ഡോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ കുട്ടികളും വായിക്കണമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിെൻറ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിച്ച നെഹ്റുസ്‍മൃതി 2018 – ശിശുദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ആമുഖം പ്രിെൻറടുത്ത് എല്ലാ കുട്ടികള്‍ക്കു ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാവണം. മൗലിക അവകാശങ്ങളെക്കുറിച്ച് ബോധമുള്ളതുപോലെ കടമകളെക്കുറിച്ചും കുട്ടികള്‍ക്ക് ബോധ്യമുണ്ടാവണം. കുട്ടികളെ അഭിമുഖീകരിക്കുന്നത് സന്തോഷം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിെൻറ ഭാവി കുട്ടികളിലാണ്. അതിനാല്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ചും അവിടത്തെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചും എല്ലാ കുട്ടികളും മനസ്സിലാക്കണം.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കുട്ടികള്‍ അറിയണം. അതിനുതകുന്ന പുസ്തകങ്ങള്‍ കുട്ടികളിലെത്തിക്കാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ തയ്യാറാവണം. ലിംഗനീതി വളരെ പ്രധാനമാണെന്നും അത് കുടുംബത്തില്‍ നിന്നും കുഞ്ഞുങ്ങളില്‍ നിന്നും തുടങ്ങണം എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.