തിരുവനന്തപുരം: സര്‍ക്കാറുമായി കൂടിയാലോചിച്ച് പരീക്ഷകളും അഭിമുഖങ്ങളും ജൂൈലയില്‍ പുനരാരംഭിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ജൂണ്‍ 30 വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിവെച്ചിട്ടുള്ളത്. പത്താംതലം പ്രാഥമികപരീക്ഷയുടെ അവസാനഘട്ടം ജൂൈല മൂന്നിന് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിെൻറ അഡ്മിഷന് ടിക്കറ്റ് ജൂണ്‍ 21 മുതല്‍ ലഭ്യമാക്കും. ബിരുദതല പ്രാഥമികപരീക്ഷ, പട്ടികജാതി വികസന ഓഫിസര്‍ പരീക്ഷ തുടങ്ങിയ വലിയ പരീക്ഷകളും മാറ്റിവെച്ചതാണ്. ഇവ നടത്തുന്നതിന് സ്കൂളുകളുെടയും അധ്യാപകരുടെയും സേവനം ആവശ്യമുണ്ട്. അത് സര്‍ക്കാറില്‍നിന്ന് ഉറപ്പുവരുത്തി ജൂൈലയില്‍ തന്നെ വലിയ പരീക്ഷകളും നടത്താനാണ് ആലോചിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി അഭിമുഖങ്ങള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. അടിയന്തരമായി നടത്തേണ്ട ആരോഗ്യമേഖലയിലെ നിയമനങ്ങള്‍ക്ക് അഭിമുഖം ഒഴിവാക്കി റാങ്ക്പട്ടിക വേഗത്തില്‍ പ്രസിദ്ധീകരിക്കും.
അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ അനുമതി നല്കി. മുഖ്യപട്ടികയില്‍ 60 പേരെ ഉള്‍പ്പെടുത്തും. ആനുപാതികമായി സംവരണ വിഭാഗങ്ങള്‍ക്കുള്ള ഉപപട്ടികയും തയാറാക്കും.
അഭിമുഖത്തിനുശേഷം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് പുനഃപരിശോധനക്കും ഫോട്ടോകോപ്പി ലഭ്യമാക്കുന്നതിനുമുള്ള കാലാവധി േമയ് 30നുള്ളില്‍ അവസാനിക്കുന്നവക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാന്‍ സമയം അനുവദിച്ചു. അടച്ചിടല്‍ പ്രഖ്യാപിച്ച േമയ് എട്ട് മുതല്‍ 30 വരെയുള്ള കാലയളവില്‍ അവസാനതീയതി വരുന്നവക്കാണ് ഇളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.