തിരുവനന്തപുരം: കോവിഡിനെത്തുടർന്ന് മാറ്റിവെച്ച കായികപരീക്ഷകൾ സെപ്റ്റംബർ മുതൽ പി.എസ്.സി പുനരാരംഭിക്കും. ആരോഗ്യവകുപ്പിെൻറ മേൽനോട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. വനിത സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കുള്ള 29 പേരുടെ കായികപരീക്ഷയാണ് ആദ്യം. ഇൗ തസ്തികയിലേക്ക് നേരത്തേ കായികപരീക്ഷ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ഗർഭാവസ്ഥ, പ്രസവം എന്നിവ മൂലം ചിലർക്ക് പരീക്ഷയിൽ പങ്കെടുക്കാനായില്ല.
സാവകാശം തേടി ഇവർ കത്ത് നൽകിയത് പി.എസ്.സി തള്ളി. തുടർന്ന് രണ്ടുപേർ കേരള അഡ്മിനിട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയതോടെയാണ് സമാനപരാതിക്കാരായ 27 പേരെക്കൂടി ഉൾപ്പെടുത്തി മാർച്ച് 23ന് കായിക പരീക്ഷ നടത്താൻ തീരുമാനിച്ചത്. എന്നാൽ ലോക്ഡൗണിനെതുടർന്ന് പരീക്ഷ നടത്താൻ കഴിയാതെ വന്നതോടെ സെപ്റ്റംബർ നാലിന് 2013 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പ്രദ്ധീകരിക്കുകയായിരുന്നു. 29 പേരിൽ അഞ്ച് ഇനങ്ങളിലും വിജയിക്കുന്നവരെ കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിലൂടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും.
സെപ്റ്റംബർ എട്ടിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിലാണ് വനിതകൾക്കുള്ള കായികപരീക്ഷ. തലേദിവസം ഉദ്യോഗാർഥികൾ പി.എസ്.സി നിർദേശിക്കുന്ന കേന്ദ്രത്തിൽ എത്തണം. ഇവരെ ആൻറിജൻ പരിശോധനക്ക് വിധേയരാക്കും. കെണ്ടയ്ൻമെൻറ് സോണിലും ക്വാറൻറീനിലും ഉള്ളവർക്ക് പങ്കെടുക്കണമെങ്കിൽ 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് വേണം. തലേദിവസം പരിശോധനക്ക് ഹാജാരാകാൻ കഴിയാത്തവർ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകണം.
കായികപരീക്ഷക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരെയും കോവിഡ് പരിശോധന നടത്തും. പരിശോധനചെലവ് ആരോഗ്യവകുപ്പ് വഹിക്കും. മാസ്ക്, ഫേസ്മാസ്ക്, സർജിക്കൽ ഗൗൺ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളുടെ ചെലവ് പി.എസ്.സിയാണ് വഹിക്കുക. പരീക്ഷക്ക് ഹാജരാകാത്തവർക്ക് പിന്നീട് അവസരം ലഭിക്കില്ല.
കായികപരീക്ഷ ഇങ്ങനെ
•ഒരുദിവസം പരമാവധി 30 പേരുടെ കായികപരീക്ഷ മാത്രം
•ഒരുസമയം മൂന്നോ നാലോ പേരെ മാത്രമേ സാമൂഹിക അകലം പാലിച്ച് ഓടാൻ അനുവദിക്കൂ
•ഓടുന്ന സമയത്ത് ഉദ്യോഗാർഥികൾ മാസ്ക് ധരിേക്കണ്ട.
•ഒാരോ തവണയും ലോങ്ജംപ്, ഹൈജംപ് പിറ്റുകൾ അണുനശീകരണം നടത്തും.
•ബാൾ ത്രോ, ഷോട്ട്പുട് ഇനങ്ങളിലും ഒാരോവട്ടവും ഉപകരണങ്ങൾ അണുമുക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.