പി.എസ്.സി പ്രൊഫൈൽ സ്വയം തിരുത്തൽ അവസരം 26 മുതൽ

തിരുവനന്തപുരം: ഉദ്യോഗാർഥികൾക്ക് പി.എസ്.സി പ്രൊഫൈലിലെ വിവരങ്ങൾ സ്വയം തിരുത്താനുള്ള സൗകര്യം ജനുവരി 26 മുതൽ നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള എല്ലാവിധ തിരുത്തലുകളും ഇപ്രകാരം ചെയ്യാം.

സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും ഇവയിലുൾപ്പെടും. ഇക്കാര്യങ്ങൾക്ക് പി.എസ്.സി ഓഫിസുകളിൽ നേരിട്ട് വരേണ്ടതില്ല. പ്രൊഫൈൽ ഉണ്ടെങ്കിലും അപേക്ഷ ഇതുവരെയും സമർപ്പിക്കാത്ത ഉദ്യോഗാർഥികൾക്കും െപ്രാഫൈലിൽ തിരുത്തലിന് കഴിയും.

അപേക്ഷ അയച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭ്യമാകാത്തവർക്കും തിരുത്തലിന് അവസരമുണ്ട്. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് അടുത്ത സർട്ടിഫിക്കറ്റ് പരിശോധന സമയം നേരത്തേ വരുത്തിയ ഭേദഗതികൾ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പുവരുത്താൻ ഒ.ടി.പി സംവിധാനവും ഏർപ്പെടുത്തും.

സർക്കാർ സർവിസിലിരിക്കെ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് ഈ അവസരം വിനിയോഗിക്കാൻ കഴിയില്ല. അവർക്ക് നിലവിലുള്ള നടപടിക്രമം തുടരുമെന്ന് പി.എസ്.സി അറിയിച്ചു. പുതിയ സംവിധാനത്തിന്‍റെ വിശദവിവരങ്ങൾ പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കും.

Tags:    
News Summary - PSC profile correction opportunity from 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.