പി.എസ്​.സി ചോദ്യക്കടലാസ്​ മാറി; ജീവനക്കാരിക്ക്​ സസ്​പെൻഷൻ 

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി ചോ​ദ്യ​ക്ക​ട​ലാ​സ്​ മാ​റി പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രി​ക്ക്​​ സ​സ്​​പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട പി.​എ​സ്.​സി ഒാ​ഫി​സി​ലെ സെ​​ക്​​ഷ​ൻ ഒാ​ഫി​സ​ർ റീ​​ന​െ​ക്ക​തി​രെ​യാ​ണ്​ ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ന​ട​ത്താ​ൻ പി.​എ​സ്.​സി ​തീ​രു​മാ​നി​ച്ചു.

ഹൈസ്കൂൾ അധ്യാപക തസ്തികക്കുള്ള പരീക്ഷക്ക് പ്ലംബർ തസ്തികയുടെ ചോദ്യേപപ്പറാണ് നൽകിയത്. പത്തനംതിട്ട ജില്ലയിലെ കേന്ദ്രത്തിൽ ബുധനാഴ്ച നടന്ന പരീക്ഷക്കാണ് അബദ്ധം സംഭവിച്ചത്. ടൂറിസം ഡെവലപ്മ​​െൻറ് കോർപറേഷൻ ലിമിറ്റഡിൽ പ്ലംബർ തസ്തികയിലേക്ക് ജനുവരി അഞ്ചിന് രാവിലെ 7.30 മുതൽ 9.15 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒ.എം.ആർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. ഇതോടെ, പ്ലംബർ പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല. വകുപ്പുതല അന്വേഷണ റിപ്പോർട്ടിനുശേഷം മറ്റ് നടപടികൾ ഉണ്ടാവുമെന്ന് പി.എസ്.സി അറിയിച്ചു.

Tags:    
News Summary - psc question paper- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.