തിരുവനന്തപുരം: ആവശ്യങ്ങളും തെളിവുകളും അവതരിപ്പിച്ചെങ്കിലും ചർച്ചയിൽ ഉറപ്പുകളൊന്നും കിട്ടിയില്ല, ആവശ്യങ്ങളംഗീകരിച്ച് ഉത്തരവിറങ്ങുംവരെ സമരം തുടരാൻ ഉദ്യോഗാർഥികളുടെ തീരുമാനം. സെക്രേട്ടറിയറ്റ് നടയിൽ സമരം തുടരുന്ന സി.പി.ഒ, ലാസ്റ്റ് ഗ്രേഡ് സമരക്കാരുമായി ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം ചർച്ച നടത്തിയത്. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം ഉദ്യോഗസ്ഥർ കേട്ടിരുന്നെങ്കിലും ഉറപ്പുകളൊന്നും നൽകിയില്ല. ഇക്കാര്യത്തിലെ നയപരമായ പരിമിതികൾ ബോധ്യപ്പെടുത്തിയശേഷം വിഷയം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താമെന്ന വാക്ക് മാത്രമാണ് ഉദ്യോഗസ്ഥർക്ക് മുന്നോട്ടുവെക്കാനുണ്ടായിരുന്നത്. അതേസമയം ചർച്ച അനുകൂലമായിരുെന്നന്നും പ്രതീക്ഷയുണ്ടെന്നും സമരക്കാർ പറഞ്ഞു. സർക്കാർ തീരുമാനമുണ്ടാകുന്നതുവരെ സമാധാനപരമായി സമരം തുടരുമെന്നും ഇവർ വ്യക്തമാക്കി.
സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികേളാട് മുഖംതിരിക്കരുതെന്ന സി.പി.എം ആവശ്യം പരിഗണിച്ചാണ് സർക്കാർ ചർച്ചക്ക് വഴങ്ങിയത്. അപ്പോഴും മന്ത്രിമാർക്ക് പകരം ഉദ്യോഗസ്ഥരെയാണ് സമരക്കാരുമായി സംസാരിക്കാൻ നിേയാഗിച്ചത്. തസ്തിക സൃഷ്ടിക്കലടക്കം പ്രധാനമായി ഒമ്പതോളം ആവശ്യങ്ങളാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ മുന്നോട്ട് െവച്ചത്. ഹയർ സെക്കൻഡറിയിൽ ഒ.എ തസ്തിക അനുവദിക്കുക, വാച്ച്മാന്മാരുടെ ജോലിസമയം 24 മണിക്കൂർ എന്നതിൽനിന്ന് എട്ടുമണിക്കൂറാക്കി പുനഃക്രമീകരിച്ച് നിലവിലെ റാങ്ക് പട്ടികയില്‍ നിയമനം നടത്തുക, ജി.എസ്.ടി വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിൽ മുഴുവന്‍ നിയമനവും നടത്തുക, അപേക്ഷകരില്ലാതെ ആശ്രിത നിയമനത്തിന് മാറ്റിെവച്ചിരിക്കുന്ന എല്ലാ ഒഴിവുകളും എത്രയുംവേഗം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെച്ചത്. ഇവ ഗൗരവമുള്ളതാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചതായി ഉദ്യോഗാർഥികൾ ചർച്ചക്ക് ശേഷം പറഞ്ഞു. രണ്ടുദിവസം കൂടി കാത്തിരിക്കും. കൃത്യമായ തീരുമാനമുണ്ടാകാതെ സമരം പിൻവലിക്കാനാവില്ല. നിരാഹാരസമരം ആരംഭിക്കുന്ന കാര്യം ഞായറാഴ്ച വ്യക്തമാക്കുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
തങ്ങളുടെ കാരണത്താലല്ലാതെ നഷ്ടപ്പെട്ട എഴ് മാസക്കാലയളവ് റാങ്ക് ലിസ്റ്റിൽ നീട്ടിത്തരാൻ ഇടപെടലുണ്ടാകണമെന്ന വിഷയമാണ് സി.പി.ഒ ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ചത്. വിവിധ ബറ്റാലിയനുകളിലുണ്ടായ 3200 ഒഴിവുകളുടെ കാര്യവും ഉന്നയിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇവർ കൂട്ടിച്ചേർത്തു.
മന്ത്രിമാർക്ക് പകരം ഉദ്യോഗസ്ഥരെ ചർച്ചക്ക് നിയോഗിച്ചതിനെതിരെ സമരം ചെയ്യുന്ന എം.എൽ.എമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. േകരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.