പി.എസ്.സി അഡൈ്വസ് ചെയ്ത 16 പേരെ കൂടി ഉടന്‍ നിയമിക്കും –ആരോഗ്യ സര്‍വകലാശാല

തൃശൂര്‍: അസിസ്റ്റന്‍റ് തസ്തികയിലേക്ക് പി.എസ്.സി അഡൈ്വസ് ചെയ്ത 16 പേരുടെ നിയമനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ആരോഗ്യ സര്‍വകലാശാല.
അഡൈ്വസ് ചെയ്ത 40ല്‍ 24 പേര്‍ക്ക് നിയമനം നല്‍കി.

16 പേരുടെ കാര്യത്തില്‍ ചെറിയ സാങ്കേതിക പ്രശ്നമുണ്ട്. പി.എസ്.സി നിയമനത്തിനൊപ്പം നിലവില്‍ അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫിസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന 16 പേരെ തുടരാന്‍ അനുവദിക്കണമെന്നും സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. നാലോ അഞ്ചോ ദിവസത്തിനകം അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയിലാണെന്നും പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അഡൈ്വസ് ചെയ്തവര്‍ക്ക് നിയമനം വൈകുന്നത് ‘മാധ്യമം’ വാര്‍ത്തയാക്കിയിരുന്നു.

സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് കാലതാമസം വന്നിട്ടില്ളെന്നാണ് പ്രോ വി.സിയുടെ പക്ഷം. കഴിഞ്ഞ 27നാണ് 40 പേരുടെ അഡൈ്വസ് എത്തിയത്. ഈമാസം ഏഴിന് 24 പേരുടെ നിയമന ഉത്തരവ് തയാറാക്കി. ഇടക്ക് ചില ദിവസങ്ങളില്‍ അവധിയായതിനാല്‍ അയക്കാന്‍ വൈകി. 15ന് ആദ്യത്തെയാള്‍ ജോലിയില്‍ പ്രവേശിച്ചു. സര്‍വകലാശാല തുടങ്ങുമ്പോള്‍ നിശ്ചയിച്ച നിയമന മാനദണ്ഡം കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നടപ്പാകാതെ പോയതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും പ്രോ വി.സി പറഞ്ഞു.

 

Tags:    
News Summary - PSC will appoint health assistant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.