ആത്മഹത്യഭീഷണി മുഴക്കിയ ആളെ താഴെയിറക്കി; കെ.എസ്.ഇ.ബി മസ്ദൂര്‍

തിരുവനന്തപുരം: രാത്രിയും പകലുമായി 23 മണിക്കൂര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിനുമുകളില്‍ ആത്മഹത്യഭീഷണി മുഴക്കി സമരംനടത്തിയ ആളെ താഴെയിറക്കി. കെ.എസ്.ഇ.ബി മസ്ദൂര്‍ റാങ്ക് ലിസ്റ്റ് സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന അനിശ്ചിതകാലസമരത്തിന്‍െറ ഭാഗമായാണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ പ്രതിഷേധക്കാരിലൊരാള്‍ മരത്തിന് മുകളില്‍ നിലയുറപ്പിച്ചത്. കഴുത്തില്‍ കയറിട്ടായിരുന്നു ആദ്യം ഭീഷണിയെങ്കിലും പിന്നീട് കയര്‍മാറ്റി.

അതേസമയം താഴെ ഇറങ്ങാന്‍ തയാറാകാതെ രാത്രി മുഴുവനും ഉറങ്ങാതെ മരത്തിന് മുകളില്‍ കഴിച്ചുകൂട്ടിയായിരുന്നു പ്രതിഷേധം. ഒപ്പമുണ്ടായിരുന്ന സമരക്കാര്‍ ആഹാരവും വെള്ളവും കയറില്‍കെട്ടി മുകളിലത്തെിച്ചിരുന്നു.മന്ത്രിസഭായോഗത്തിലും റാങ്ക് നീട്ടല്‍ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ മറ്റ് സമരക്കാര്‍ ഇടപെട്ടാണ്

ഇയാളെ താഴെയിറക്കിയത്. സുരക്ഷ മുന്‍നിര്‍ത്തി ഫയര്‍ഫോഴ്സും പൊലീസും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. നാടകീയമായാണ് ആത്മഹത്യഭീഷണി സമരം അവസാനിച്ചത്. മരത്തിന് മുകളില്‍ കയറിയയാളിന്‍െറ പേരില്‍ കേസുണ്ടാകുമെന്നതിനാല്‍ പൊലീസിനെ ആ ഭാഗത്തേക്ക് സമരക്കാര്‍ അടുപ്പിച്ചില്ല. പൊലീസിന്‍െറ കണ്ണില്‍പെടാതിരിക്കാന്‍ ബാനറുകള്‍ മറച്ചും മുദ്രാവാക്യം മുഴക്കിയുമാണ് പ്രതിഷേധക്കാരനെ എതിരേറ്റത്. മുഖംമൂടി ധരിച്ചിരുന്ന ഇയാള്‍ താഴെ ഇറങ്ങി ഉടനെ വസ്ത്രമടക്കം മാറ്റി പ്രതിഷേധക്കാര്‍ തന്നെ സ്ഥലത്തുനിന്ന് നീക്കി. മിനിറ്റുകള്‍ക്കുള്ളില്‍ സംഭവിച്ചതെന്തെന്ന് പൊലീസിനും അവ്യക്തമായിരുന്നു. 

പ്രതിഷേധക്കാരില്‍ നാലുപേര്‍ അധികൃതരുമായി ചര്‍ച്ചനടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഈ സര്‍ക്കാറില്‍നിന്ന് ഒരുപരിഗണനയും ലഭിച്ചിട്ടില്ല. 7500 പേരുടെ അവസ്ഥ സര്‍ക്കാര്‍ മനസ്സിലാക്കിയില്ല. ഉപജീവനത്തിനുള്ള മറ്റ് ജോലി ഉപേക്ഷിച്ച് ഇനിയും സമരം ചെയ്തിട്ട് കാര്യമില്ലാത്തതിനാലാണ് അവസാനിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Tags:    
News Summary - psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.