ജയില്‍ വകുപ്പ്  മുന്‍ മേധാവിക്കെതിരെ വകുപ്പുതല നടപടി എടുക്കണമെന്ന്പി.എസ്.സി

തിരുവനന്തപുരം: ജയില്‍ വകുപ്പ് മുന്‍ മേധാവി അനില്‍കാന്തിനെതിരെ വകുപ്പുതല നടപടി എടുക്കണമെന്ന് നിര്‍ദേശിച്ച് ചീഫ് സെക്രട്ടറിക്ക് പി.എസ്.സി കത്ത് നല്‍കി. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ക്കുള്ള കായികപരീക്ഷയില്‍ പരാജയപ്പെട്ടയാള്‍ക്ക് അനുകൂല തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതാണ് കമീഷനെ പ്രകോപിപ്പിച്ചത്. പി.എസ്.സിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ബോര്‍ഡ് 2015ല്‍ നടത്തിയ പരീക്ഷയില്‍ പരാജയപ്പെട്ട ആള്‍ക്ക് വേണ്ടിയായിരുന്നു ഇത്. ജയില്‍ ഐ.ജി എച്ച്.ഗോപകുമാറാണ് അനില്‍കാന്തിനുവേണ്ടി പി.എസ്.സിക്ക് കത്ത് നല്‍കിയത്. ഉദ്യോഗാര്‍ഥി സ്ഥലം എം.എല്‍.എ വഴി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇത് തങ്ങളുടെ ഭരണഘടനാപരമായ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പി.എസ്.സി കത്തില്‍ പറയുന്നു. 

Tags:    
News Summary - psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.