പി.ടി. ചാക്കോ ഫൗണ്ടേഷൻ ബഹുമതി ഉമ്മൻ ചാണ്ടിക്ക്​

ആലപ്പുഴ: പി.ടി. ചാക്കോ ഫൗണ്ടേഷന്‍റെ മാതൃകാ ജനപ്രതിനിധി പുരസ്കാരം മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്​ നൽകും. ഫെബ്രുവരി നാലിന്​ വൈകീട്ട്​ നാലിന്​ കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വസതിയായ പുതുപ്പള്ളി ഹൗസിലാണ്​ ചടങ്ങ്.

സുപ്രീംകോടതി മുൻ ജഡ്ജി കെ.ടി. തോമസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ പുരസ്കാരം ഏറ്റുവാങ്ങും. വാർത്തസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ജോണി മുക്കം, ഡോ. നെടുമുടി ഹരികുമാർ, റോയ് പി. തിയോച്ചൻ, ഹാരിസ് രാജാ എന്നിവർ പ​ങ്കെടുത്തു.

Tags:    
News Summary - P.T. Chacko Foundation Award to Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.