ഡി.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പി.​ടി. തോ​മ​സ്​ അ​നു​സ്മ​ര​ണം യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ

എം.​എം. ഹ​സ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പി.ടി. തോമസിനെ അനുസ്മരിച്ച് നാട്

ചെറുതോണി: കോൺഗ്രസ് നേതാവ് പി.ടി. തോമസിന്‍റെ ഒന്നാം ചരമവാർഷിക ദിനമായ വ്യാഴാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. ഇടുക്കി ജവഹർ ഭവനിൽ ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെയും മനുഷ്യനെയും ജീവനുതുല്യം സ്നേഹിച്ച ജനപ്രിയ നേതാവായിരുന്നു പി.ടി. തോമസ് എന്ന് ഹസൻ പറഞ്ഞു.

പി.ടി തോമസിന്റെ ഛായാചിത്രത്തിൽ പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു അധ്യക്ഷത വഹിച്ചു. പി.ടിയുടെ ഭാര്യയും തൃക്കാക്കര എം.എൽ.എയും ആയ ഉമ തോമസ്, മുൻ മന്ത്രി കെ.സി ജോസഫ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ, ഇ.എം ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാർ, റോയി കെ. പൗലോസ്, എ.പി ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

പി.​ടി. തോ​മ​സ് ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പി.​ടി സു​ഹൃ​ദ് സം​ഗ​മം കെ. ​വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഉപ്പുതോട് സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടന്ന പ്രാർഥനയിൽ പി.ടി. തോമസിന്‍റെ ഭാര്യ ഉമ തോമസും മക്കളായ വിഷ്ണുവും വിവേകും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.പി.ടി. തോമസ് ഫൗണ്ടേഷന്‍ ഇടുക്കിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടന്ന പി.ടി. സുഹൃദ് സംഗമം പ്രമുഖ സൈദ്ധാന്തികൻ കെ. വേണു ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്ന മുഴുവന്‍ രോഗികള്‍ക്കും സൗജന്യമായി ഡയാലിസിസ് കിറ്റ് നല്‍കി. മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌കാരം ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി മാത്യു ഏറ്റുവാങ്ങി.

ഗാന്ധിയന്‍ പഠനകേന്ദ്രം മുന്‍ ഡയറക്ടർ ഡോ. എം.പി. മത്തായി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍, കേരള സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. പി.ടി. തോമസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മനോജ് കോക്കാട്ട് നേതൃത്വം നല്‍കി. അഡ്വ. എസ്. അശോകന്‍, സി.പി. മാത്യു, എ.പി. ഉസ്മാൻ, അഷ്റഫ് വട്ടപ്പാറ തുടങ്ങിയവർ സംസാരിച്ചു.

തൊടുപുഴ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പി.ടി. തോമസ് അനുസ്മരണവും പുഷ്പ്പാർച്ചനയും സംഘടിപ്പിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു.

ഉടുമ്പന്നൂർ: കോൺഗ്രസ് ഉടുമ്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി. തോമസ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്‍റ് മനോജ് തങ്കപ്പൻ, പഞ്ചായത്ത് അംഗം ജോൺസൺ കുര്യൻ, കെ.ആർ സോമരാജ്, സ്വാമി പുളിക്കൽ, റഷീദ് ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു.

അടിമാലി: മാനവസംസ്കൃതി ദേവികുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിമാലിയിൽ നടന്ന ചടങ്ങിൽ മുൻ എം.പി ഫ്രാൻസിസ് ജോർജ് പി.ടി. തോമസ് അനുസ്മരണ പ്രഭാഷണം നടത്തി.മാനവസംസ്കൃതി താലൂക്ക് ചെയർമാൻ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. യു.ഡി.ഫ് ജില്ല ചെയർമാൻ ജോയ് വെട്ടിക്കുഴി, വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പള്ളി, ബിജോ മാണി തുടങ്ങിയവർ സംസാരിച്ചു.

പി.ടി. തോമസ് പുരസ്കാരം കെ.ബി. സുരേന്ദ്രനാഥിന്

ക​ട്ട​പ്പ​ന: ഇ​ടു​ക്കി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പി.​ടി. തോ​മ​സി​ന്റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ, ജി​ല്ല​യി​ലെ മി​ക​ച്ച ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം തൊ​ടു​പു​ഴ കോ​ലാ​നി ജ​ന​ര​ഞ്ജി​നി വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ.​ബി. സു​രേ​ന്ദ്ര​നാ​ഥി​ന്. 10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ജ​നു​വ​രി ആ​ദ്യ​വാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ താ​ലൂ​ക്ക്​ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​സ്. ബേ​ബി, പി. ​അ​ജി​ത് കു​മാ​ർ, ബെ​ന്നി മാ​ത്യു, സി​ബി പാ​റ​പ്പാ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - P.T.Thomas Remembering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT