തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിെട കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 729 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. 643 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട്ടാണ്. ഇവിടെ 102 കേസുകളിലായി 123 പേരെ അറസ്റ്റ് ചെയ്തു. എറണാകുളത്ത് 65 കേസുകളിലായി 81 പേരും കോഴിക്കോട് 76 കേസുകളിലായി 80 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഒരു മാസം ശരാശി 3279 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് 511.3 ഗ്രാം സ്വര്‍ണം സംഭാവന ലഭിച്ചു. ബെഫിയുടെ പേരില്‍ 381 ഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ ലഭിച്ചു. ഏറ്റവും കൂടുതല്‍ സ്വര്‍ണം സംഭാവന നല്കിയ വ്യക്തി എറണാകുളം സ്വദേശിനി ജൂബിലിയാണ്. 6.63 പവനാണ് ഇവര്‍ നല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തിെൻറ പൊതുകടം 2,38,588.78 കോടിയാണ്. സംസ്ഥാനത്ത് വാട്ടർ ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി രണ്ടുതവണ യോഗം ചേര്‍ന്നു. കൊച്ചിയില്‍ ഇടപ്പള്ളി കനാലില്‍ ലുലുമാള്‍ മുതല്‍ ചെമ്പുമുക്ക് വരെ 2.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കുന്നതിന് നാറ്റ്പാക്കും കൊച്ചി സര്‍വകലാശാലയും പഠനം നടത്തിയിട്ടുണ്ട്. ഇതിെൻറ സാങ്കേതിക സാധ്യതകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.