കണ്ണൂർ: കശാപ്പിനുള്ള കാലിവിൽപന നിരോധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊതുസ്ഥലത്ത് കശാപ്പ് നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ സിറ്റിയിൽ പരസ്യമായി കന്നുകാലിയെ അറുത്ത് മാംസം വിതരണം ചെയ്ത കേസിലാണ് നേതാക്കളടക്കം 14 യൂത്ത് കോൺഗ്രസുകാർക്കെതിരെ സിറ്റി പൊലീസ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലമെൻറ് മണ്ഡലം പ്രസിഡൻറായിരുന്ന റിജിൽ മാക്കുറ്റിയാണ് കേസിലെ ഒന്നാം പ്രതി. അഴീക്കോട് മണ്ഡലം പ്രസിഡൻറ് ഷറഫുദ്ദീൻ കാട്ടാമ്പള്ളി, കണ്ണൂർ പാർലമെൻറ് മണ്ഡലം സെക്രട്ടറി ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, കണ്ണൂർ പാർലമെൻറ് മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ എന്നിവർ രണ്ടു മുതൽ നാലുവരെ പ്രതികളാണ്. അറവ്് നടത്തിയ കാട്ടാമ്പള്ളിയിലെ മുത്തലിബാണ് 14ാം പ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.