കോഴിക്കോട്: സംസ്ഥാനത്ത് റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനവുമായി പൊതുമരാമത്ത് വകുപ്പ്. റോഡുകളെ പറ്റിയുള്ള പ്രശ്നങ്ങളും കേടുപാടുകളും മറ്റ് പരാതികളും ഫോട്ടോ സഹിതം ആപിൽ അറിയിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പരാതികൾ പരിഹരിച്ച ശേഷം ആപിൽ അപ്ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർ വിവരങ്ങൾ അറിയാൻ സാധിക്കും. ജൂൺ ഏഴ് മുതൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാവും.
പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മൈയിന്‍റനന്‍സ് മാനേജ്‌മെന്‍റ് സിസ്റ്റത്തിന്‍റെ (ആര്‍എംഎംഎസ്)ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഓരുങ്ങുന്നത്. ശാസ്ത്രീയമായ രീതിയില്‍ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ റോഡുകളുടെ പരിപാലനം സാധ്യമാക്കുന്ന രീതിയാണിത്. ഇതുവഴി മൈയിന്‍റനൻസ് പണികള്‍ നടത്തേണ്ട റോഡുകള്‍ കണ്ടെത്താനും നിലവില്‍ അനുവദിച്ച പദ്ധതിവിഹിതത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാനും സാധിക്കും.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 7000 കി.മി കോര്‍ റോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സിസ്റ്റത്തില്‍ ഡിജിറ്റലൈസ് ചെയ്യും. 4000 കി.മി ദൈര്‍ഘ്യമുള്ള പാതയുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.