നടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയ കേസ്: പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയ കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കേസിന്‍റെ നിർണായക ഘട്ടത്തിൽ മുഖ്യപ്രതിക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.

വിചാരണ വേളയിൽ ഒന്നാംപ്രതി പൾസർ സുനി കോടതിയിൽ നേരിട്ട് ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്​ കഴിഞ്ഞ മാസം കോടതി നിർദേശിച്ചിരുന്നു. എറണാകുളം സബ് ജയിലിൽ കഴിയുന്ന ഇയാളെ വിഡിയോ കോൺഫറൻസിങ്ങിലൂടെ വിചാരണക്ക്​ ഹാജരാക്കുന്ന സാഹചര്യത്തിലായിരുന്നു അത്.

Tags:    
News Summary - Pulsar Suni's bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.