പൾസർ സുനിയുടെ റിമാൻഡ് കാലാവധി ആഗസ്റ്റ് ഒന്ന് വരെ നീട്ടി

അങ്കമാലി‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന്‍റെ അപേക്ഷ പ്രകാരം സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. സുനിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം, പള്‍സര്‍ സുനി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ ഈ മാസം 20 ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വിശദീകരണം നല്‍കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുനിക്ക് വേണ്ടി ബി.എ ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സുനിയുടെ അഭിഭാഷകന്‍ ബി.എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Pulsar Suni's remand extended till August 1-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.